‘ബി.ജെ.പിയുടെ വെബ്‌സൈറ്റ് കാണാനില്ല’;? പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വെബ്‌സൈറ്റ് വീണ്ടും ഹാക്ക് ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്. സൈറ്റ് തുറക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മന്‍ ചാന്‍സല!ര്‍ ആഞ്ചെല മെര്‍ക്കലുമായുള്ള ഒരു വീഡിയോയാണ് ആദ്യം ദൃശ്യമായിരുന്നത്. വീഡിയോക്ക് ഒപ്പം സൈറ്റില്‍ മോശമായ ഭാഷയില്‍ ചില പരാമര്‍ശങ്ങളും ഉണ്ടായിരുന്നു.

കുറച്ച് സമയത്തിന് ശേഷം വെബ്‌സൈറ്റ് പൂര്‍ണമായും അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് സൈറ്റ് ലഭ്യമല്ല എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്. ബി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന പരിഹാസവുമായി രംഗത്തെത്തിയിരുന്നു. സഹോദരി സഹോദരന്‍മാരെ, നിങ്ങളിപ്പോള്‍ ബി.ജെ.പി.യുടെ വെബ്‌സൈറ്റ് നോക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേനെ എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ കമന്റുകള്‍. ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി പേരാണ് കമന്റുകള്‍ ചെയ്യുന്നത്.

SHARE