സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥാനചലനം. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് പതിച്ചു നല്‍കിയെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് തദ്ദേശവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ദിവ്യയെ മാറ്റിനിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണോ സ്ഥലം മാറ്റമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ്കലക്ടറായി പകരം നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ്. അനിലിന് കൃഷി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭാ യോഗംതീരുമാനിച്ചു.

SHARE