സ്ത്രീകള്‍ വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന കാലമായിരുന്നു സുവര്‍ണകാലമെന്ന് ആര്‍.എസ്.എസ് മേധാവി

അഹമ്മദാബാദ്: സമ്പത്തും ഉയര്‍ന്ന വിദ്യാഭ്യാസവുമാണ് കുടുംബ കലഹങ്ങള്‍ക്കും വിവാഹമോചനത്തിനും കാരണമാവുന്നതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സ്ത്രീകളെ വീട്ടിനുള്ളില്‍ തന്നെ ഇരുത്തുന്നതായിരുന്നു നമ്മുടെ പാരമ്പര്യം. സ്ത്രീകള്‍ വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന കാലമായിരുന്നു നമ്മുടെ സുവര്‍ണകാലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറഞ്ഞു.

SHARE