ഇന്ധനവിലയിലൂടെ ജനങ്ങളുടെ പണം കൊള്ളയടിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുന്നു: ദിഗ്‌വിജയ് സിങ്


ഇന്ധനവില വര്‍ധനവിലെ ലാഭം ഉപയോഗിച്ച് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങിക്കൂട്ടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് ദിഗ്‌വിജയ സിംഗ് ഇക്കാര്യം പറഞ്ഞത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയുടെ ലാഭം പമ്പ് ഉടമകള്‍ക്കും പെട്രോളിയം കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാറുകള്‍ക്കുമാണ് പോവുന്നത്. ഈ പണമാണ് ബി.ജെ.പി എം.എല്‍.എമാരെ വാങ്ങാന്‍ ഉപയോഗിക്കുന്നതെന്ന് ദിഗ്‌വിജയ സിംഗ് പറഞ്ഞു.

തുടര്‍ച്ചയായ 20ാം ദിവസമാണ് രാജ്യത്ത് ഇന്ധന വിലവര്‍ധിച്ചത്. ഡീസലിന് 17 പൈസ വര്‍ധിച്ച് 80.19 രൂപയായപ്പോള്‍ പെട്രോളിന് 21 പൈസ വര്‍ധിച്ച് 80.13രൂപയുമായി.