പ്രസംഗത്തിനിടെ വിമര്‍ശനമുന്നയിച്ച അധ്യാപകനെ കേന്ദ്രമന്ത്രി അധിക്ഷേപിച്ച് സ്റ്റേജില്‍ നിന്ന് പിടിച്ച് പുറത്താക്കി

ഗുവാഹതി: പ്രസംഗത്തിനിടെ ചില സമകാലിക വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ച അധ്യാപകനെ കേന്ദ്രമന്ത്രി അധിക്ഷേപിച്ച് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടു. അസമില്‍ ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. കേന്ദ്രമന്ത്രി രാജന്‍ ഗൊഹൈന്‍ ആണ് അധ്യാപകനെ അധിക്ഷേപിച്ച് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടത്. അധ്യാപകന്‍ പ്രസംഗത്തിനിടെ ചില സമകാലിക വിഷയങ്ങളില്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ ക്ഷുഭിതനായ മന്ത്രി ‘എന്ത് വിവരക്കേടാണ് നിങ്ങള്‍ പറയുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം?’ എന്നൊക്കെ ചോദിച്ച് അധ്യാപകനോട് കയര്‍ക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പ്രസംഗം അവസാനിപ്പിച്ച അധ്യാപകന്‍ സ്റ്റേജില്‍ തനിക്ക് ഒരുക്കിയ ഇരിപ്പിടത്തില്‍ ഇരിക്കാനൊരുങ്ങിയപ്പോള്‍ സംഘാടകരില്‍ ഒരാള്‍ അദ്ദേഹത്തെ സ്‌റ്റേജില്‍ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. ഒരു അധ്യാപകനെ മന്ത്രി അധിക്ഷേപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


SHARE