കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെത്തുടര്‍ന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു

ബംഗളൂരു: ബംഗളൂരുവില്‍ കറിക്ക് രുചിപോരെന്ന് പറഞ്ഞ് ഭര്‍ത്താവ് വഴക്കിട്ടതിനെത്തുടര്‍ന്ന് ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. റായ്ച്ചുര്‍ സ്വദേശിയായ ജയലക്ഷ്മിയാണ്(41) മരിച്ചത്. ഭര്‍ത്താവ് നാഗരാജിനും രണ്ടുകുട്ടികള്‍ക്കും ഒപ്പം ഈസ്റ്റ് ബെംഗളൂരു ഡി.ജെ. ഹള്ളിയിലെ വീട്ടിലായിരുന്നു താമസം. ബാര്‍ബര്‍ തൊഴിലാളിയായ നാഗരാജ് ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ജയലക്ഷ്മിയുമായി കറിക്ക് രുചിയില്ലെന്നു പറഞ്ഞ് വഴക്കുണ്ടാക്കിയത്. ഏറെനേരത്തെ തര്‍ക്കത്തിനുശേഷം നാഗരാജ് ഭക്ഷണം കഴിക്കാതെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി.

നാഗരാജ് പോയതിനു ശേഷം വാതില്‍ ഉള്ളില്‍ നിന്നുപൂട്ടി ജയലക്ഷ്മി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഓടിയെത്തിയ അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ജയലക്ഷ്മിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നാഗരാജിനെ പൊലീസ് അറസ്റ്റുചെയ്തു.

SHARE