അയ്യപ്പനും കോശിയും സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസം സച്ചിക്ക് രണ്ട് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. നിലവില്‍ സിടി സ്‌കാന്‍ നടത്തുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്തത് സച്ചിയാണ്.

2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് തിരക്കഥാകൃത്തായി സിനിമാ ലോകത്തെത്തിയത്. റണ്‍ ബേബി റണ്‍, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

SHARE