സംവിധായകന്‍ ജിബിത് ജോര്‍ജ് അന്തരിച്ചു

അങ്കമാലി: ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ ജിബിത് ജോര്‍ജ് (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയാണ്. കളപ്പുരയ്ക്ക്ല്‍ ജോര്‍ജിന്റെയും ബെന്‍സിയുടെയും മകനാണ്. ഏക സഹോദരി ജിബിന.

SHARE