അമലപോളിന്റെ മുന്‍ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി

തമിഴ് സംവിധായകനും നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോ ആര്‍ ഐശ്വര്യയാണ് ധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

നടി അമലപോളിനെ 2014 ജൂണ്‍ 12-നായിരുന്നു വിജയ് വിവാഹം കഴിച്ചത്. പിന്നീട് 2017-ല്‍ വേര്‍പിരിയുകയും ചെയ്തു.

വിവാഹക്കാര്യം നേരത്തെ ആരാധകരോട് വിജയ് പങ്കുവെച്ചിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം തലൈവിയാണ് വിജയിയുടെ ഇറങ്ങാനുള്ള ചിത്രം. കങ്കണ റാണൗട്ട് ആയിരുന്നു നടി.