ഹോട്ടല്‍ ഭക്ഷണത്തില്‍ ചില്ലുപൊടി; സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കണ്ടത്

ന്യൂബ്രിഡ്ജ്: ഭക്ഷണത്തില്‍ ചില്ലുപൊടിയുണ്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് സി.സി.ടി.വി പരിശോധിച്ച ജീവനക്കാര്‍ കണ്ടെത്തിയത് പുതിയ തട്ടിപ്പ്. അയര്‍ലണ്ടിലെ ജഡ്ജി റോയ് ബീന്‍സ് ആന്‍ഡ് സ്റ്റീക്ക് ഹൗസിലാണ് സംഭവം നടന്നത്.

ഭക്ഷണം കഴിക്കുന്നതിനിടെ റെസ്‌റ്റോറന്റിലുണ്ടായിരുന്ന ഒരു സ്ത്രീ ചുമക്കാനാരംഭിച്ചതാണ് സംഭവത്തിന്റെ തുടക്കം. അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിലെ ചില്ലുകഷണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയാണ് തനിക്ക് അസ്വസ്ഥതയുണ്ടായതെന്നായിരുന്നു അവരുടെ വാദം.

പരാതിയില്‍ സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമ റെസ്‌റ്റോറന്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് യാഥാര്‍തഥ്യം പുറത്തായത്. പരാതിക്കാരിയായ സ്ത്രീ തന്റെ കുപ്പായത്തിലൊളിപ്പിച്ചെത്തിയ ചില്ലുകഷണങ്ങളാണ് ഭക്ഷണത്തിനൊപ്പം വായിലാക്കിയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറിയെങ്കിലും പിന്നീട് വിട്ടയച്ചു.

SHARE