മറുതന്ത്രവുമായി ശശികല വിഭാഗം; പനീര്‍ശെല്‍വത്തെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്ന് ദിനകരന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് മറുതന്ത്രവുമായി ശശികലയുടെ അണ്ണാഡിഎംകെ അമ്മ വിഭാഗം രംഗത്ത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാമെന്നാണ് ശശികല വിഭാഗത്തിന്റെ വാഗ്ദാനം. നിലവിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനാണ് ഇക്കാര്യം അറിയിച്ചത്. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം സ്വന്തമാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി നല്‍കാന്‍ ശ്രമിച്ചതിന് ദിനകരനെതിരെ കേസെടുത്തതോടെയാണ് ശശികല വിഭാഗം പുതിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി രംഗത്തുവന്നത്. പനീര്‍ശെല്‍വവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഐഎന്‍എസ് ചെന്നൈ കപ്പലില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം.

SHARE