കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കെന്ന് ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണമുന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. കേസില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ബൈജുവിന്റെ മൊഴിയെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ യുവതി ഫോണില്‍ വിളിച്ച് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്നാണ് ബൈജു പറയുന്നത്. മണിയും ദിലീപും തമ്മില്‍ ഭൂമി ഇടപാടിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും യുവതി ഫോണില്‍ വെളിപ്പെടുത്തിയതായി ബൈജു പറഞ്ഞു.

SHARE