ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി.
കൊച്ചി പനമ്പിള്ളിനഗറില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അമ്മ നേതൃയോഗത്തിലാണ് ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയതായി അമ്മ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

SHARE