പുനരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍; പുതിയ വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആരംഭിച്ചത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ദിലീപ്. നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി നടന്‍ രംഗത്തുവന്നത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ബ്ലാക് മെയില്‍ ചെയ്യുന്നതായി താരം പറഞ്ഞു. തന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും പേര് പറയാന്‍ പ്രതിയെ ചിലര്‍ നിര്‍ബന്ധിക്കുന്നതായി ദിലീപ് പറഞ്ഞു. കേസില്‍ പുനരന്വേഷണം ആരംഭിച്ചത് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തേണ്ടതുണ്ട്. സത്യം പുറത്തുവരേണ്ടതുണ്ട്. അത് ആരെക്കാളും തനിക്ക് ആഗ്രഹമുണ്ടെന്നും ദിലീപ് പറഞ്ഞു.
തന്റെ പുതിയ സിനിമകള്‍ പുറത്തിറങ്ങുമ്പോഴൊക്കെ വിവാദമുണ്ടാകുന്നുണ്ട്. അത് സിനിമയെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണോ എന്നു സംശയിക്കുന്നതായി ദിലീപ് പറഞ്ഞു.

SHARE