‘വൈരാഗ്യം ആ സ്ത്രീകളുടെ മനസ്സില്‍’;ദിലീപിന്റെ ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്ത്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പൊലീസ് കസ്റ്റഡിയെ എതിര്‍ത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പാണ് പുറത്തായത്. കേസില്‍ തന്നെ കുടുക്കിയതാണെന്നും വൈരാഗ്യം ആ സ്ത്രീകളുടെ മനസ്സിലാണെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നു. കുറ്റാരോപിതന് വൈരാഗ്യമില്ലെന്നും രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധമാണ് കേസെന്നും ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

SHARE