പ്രത്യേക സൗകര്യങ്ങളില്ല; ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം, ഹാജരായത് അഡ്വ.രാംകുമാര്‍

ആലുവ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ്ജയിലില്‍ അടച്ചു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിലീപിനെ ഇന്നു രാവിലെ ഏഴരയോടെയാണ് ആലുവ സബ്ജയിലിലെത്തിച്ചത്. പിടിച്ചുപറിക്കാരുള്‍പ്പെട്ട സെല്ലിലാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ദിലീപിന് തടവുകാരുടെ നമ്പര്‍ നല്‍കുകയും സെല്ലിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചു പേര്‍ക്കൊപ്പാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്.
ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരായത്. അദ്ദേഹം ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്രിമ തെളിവുകളാണ് ദിലീപിനെതിരെ ഹാജരാക്കിയതെന്ന് രാംകുമാര്‍ പറഞ്ഞു.