ദിലീപിന്റെ അറസ്റ്റ്: മലക്കംമറിഞ്ഞ് പി.സി ജോര്‍ജ്ജ്

കോട്ടയം: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച പി.സി ജോര്‍ജ്ജ് എംഎല്‍എ നിലപാട് തിരുത്തി. ദിലീപ് തെറ്റുകാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ദിലീപിന്റെ അറസ്റ്റ്. നടനും എംഎല്‍എയുമായ മുകേഷിനും സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പി.സി ജോര്‍ജ്ജ് പ്രതികരിച്ചു. മുമ്പും സമാന രീതിയില്‍ നടിമാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടും ‘അമ്മ’യും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

SHARE