ദിലീപിന്റെ അറസ്റ്റ് ; മുകേഷ് എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു

 

അരുണ്‍ ചാമ്പക്കടവ്

കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച വ്യഗ്രത ദിലിപീന്റെ അറസ്‌റ്റോട് കൂടി കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുകേഷിനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത് .നിയമനടപടികളുമായി കൊല്ലത്തെ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്ന് ഡിസിസി വൈസ് പ്രസിഡന്റും ,മുകേഷിനെതിരെ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്ത സുരജ് രവി പറഞ്ഞു . പള്‍സര്‍ സുനിയെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ അടുത്ത ദിവസം തന്നെയാണ് പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം എന്റെ െ്രെഡവറായിരുന്നുവെന്നും അയാള്‍ട ക്രിമിനല്‍ സ്വഭാവം മനസിലാക്കിയാണ് ഞാന്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് മുകേഷ് എം.എല്‍.എ കൊല്ലത്ത് പത്രപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു .
മുകേഷിനെതിരെ സിപിഎം സി പി ഐ നേതൃത്വത്തിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

SHARE