‘ആ നടിക്കൊരു പോസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു’; നടി ആക്രമിക്കപ്പെട്ട സംഭവം, വിവാഹം, എന്നിവയെക്കുറിച്ച് ദിലീപ്

കുറച്ചുകാലമായി നടന്‍ ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ ഓണ്‍ലൈനിന്റെ ‘ മറുപുറം’ പരിപാടിയിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

hqdefault

ആദ്യഭാര്യ മഞ്ജുവാര്യരുമായി ഒരു ഭാര്യാ-ഭര്‍തൃ ബന്ധം മാത്രമായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. ദൃഢമായ സൗൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് കുടുംബജീവിതത്തില്‍ സങ്കടകരമായ പ്രശ്‌നങ്ങള്‍ കടന്നുവന്നത്. കാവ്യയല്ല തന്റെ വിവാഹജീവിതം തകര്‍ത്തത്. കാവ്യയാണെന്ന് പലരും വരുത്തിത്തീര്‍ക്കുകയായിരുന്നു. പതിനാറു വയസ്സുള്ള മകള്‍ക്ക് ഈ പ്രായത്തില്‍ ആവശ്യമുള്ളത് എന്താണെന്ന് എല്ലാ സ്ത്രീകള്‍ക്കും അറിയാവുന്നതാണ്. സഹോദരിയായിരുന്നു വീട്ടില്‍ കൂട്ടിന് വന്നിരുന്നത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് കാവ്യയുമായുള്ള വിവാഹത്തിന് തീരുമാനിച്ചത്. മകള്‍ മീനാക്ഷിക്ക് സമ്മതമായിരുന്നു. എന്നാല്‍ വിവാഹത്തിന് കാവ്യയുടെ അമ്മക്ക് സമ്മതമില്ലായിരുന്നു. ഗോസിപ്പുകള്‍ സത്യമാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുമെന്നാണ് അമ്മ പറഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ഞാന്‍ അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നുവെന്നും രണ്ടാം വിവാഹത്തെക്കുറിച്ച് ദിലീപ് പറയുന്നു.

dileep-kavya-new-jpg-image-784-410

നടി ആക്രമിക്കപ്പെട്ടതറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. പിന്നേറ്റ് രമ്യയെ വിളിച്ച് അവരുടെ അമ്മയുമായി സംസാരിച്ചിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തന്റെ നേരെയാണ് ആക്രമണമെന്ന് അറിയുന്നത്. ചില മഞ്ഞപത്രക്കാര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയും ആദ്യഭാര്യയും താനും തമ്മില്‍ റിയലെസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും അതിനെ ചുറ്റിപ്പറ്റിയാണ് ആക്രമണമെന്നുമായിരുന്നു ആരോപണങ്ങള്‍. ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു. മകളെക്കുറിച്ചോര്‍ത്തു മാത്രമാണ് അത് ചെയ്യാതിരുന്നതെന്നും ദിലീപ് പറഞ്ഞു.

dc-cover-n81217abqtu1irsbrg29u2bip0-20161125231346-medi

ആറു സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും. ഇത്രയും അവസരങ്ങള്‍ നല്‍കിയതും. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും തനിക്കുവേണ്ടി ഒരു പോസ്റ്റ് അവര്‍ക്ക് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ആക്രമിച്ച മാധ്യമപ്രവര്‍ത്തകരുടേയും പേരുകള്‍ ദിലീപ് എടുത്തുപറയുന്നുണ്ട്. അമേരിക്കയിലെ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ദിലീപ് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

SHARE