ദിലീപിന്റേയും കാവ്യയുടേയും കുഞ്ഞിന് പേരിട്ടു; ചിത്രങ്ങള്‍ പുറത്ത്

താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് ഇന്നലെ നടന്നു. മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 19-ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍വെച്ചായിരുന്നു കാവ്യമാധവന്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദിലീപ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25-നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദിലീപിന് നടി മഞ്ജുവാര്യറില്‍ മീനാക്ഷി എന്നൊരു മകളുമുണ്ട്.