ബി.ജെ.പിയും ബജറംഗ്ദളും ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നു: ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ബി.ജെ.പിയും വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജറംഗ്ദളും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഈ വിഷയം എല്ലാവരും ശ്രദ്ധിക്കണം, മുസ്‌ലിങ്ങളെക്കാള്‍ മറ്റുള്ളവരാണ് പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാക് ചാരസംഘടനയുമായി ബന്ധമുള്ള സംഘപരിവാര്‍ നേതാവടക്കം അഞ്ചുപേരെ കഴിഞ്ഞ ബുധനാഴ്ച മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബജറംഗദള്‍ നേതാവ് ബല്‍റാം സിങ്ങും ബി.ജെ.പി ഐ.ടി സെല്‍ അംഗങ്ങളുമടക്കമുള്ളവരാണ് അറസ്റ്റിലായത്. അയച്ച സന്ദേശങ്ങളൊന്നും സൂക്ഷിക്കാത്ത പ്രത്യേകതരം ആപ് ഉപയോഗിച്ചാണ് ഇവര്‍ ഐ.എസ്.ഐയുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് യുവമോര്‍ച്ച നേതാവ് ധ്രുവ് സക്‌സേനയും ചാരപ്രവര്‍ത്തനത്തിന് പിടിയിലായിരുന്നു.

SHARE