ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

ഡീസല്‍ വില വന്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 3.45 രൂപ കൂടി 74.31 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 74.24 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.24 രൂപയും ഡീസല്‍ ലിറ്ററിന് 74.31 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.26 രൂപയും ഡീസലിന് 73.24 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 72.94 രൂപയും ഡീസലിന് 72.9 രൂപയുമാണ് വില. അതേസമയം രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.03 രൂപയും ഡീസല്‍ ലിറ്ററിന് 65.96 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 76.64 രൂപയും ഡീസലിന് 76.7 രൂപയുമാണ് വില