കൊല്ലപ്പെട്ട രണ്ട് മാവോവാദികളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു;മൃതദേഹം സര്‍ക്കാര്‍ സൂക്ഷിക്കണം

അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ സംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. മൃതദേഹങ്ങള്‍ സൂക്ഷിക്കണം. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തി,മണിവാസം എന്നിവരുടെ ബന്ധുക്കളുടെ ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കല്‍ നടപടിയുമായി പോലീസിന് മുന്നോട്ടുപോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് പാലിച്ചിട്ടുണ്ടെന്നും കീഴ്‌കോടതി പറഞ്ഞിരുന്നു. ഇതിനെ എതിര്‍ത്താണ് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

SHARE