ധോനി ബി.ജെ.പിയിലേക്ക്? ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോനി വിരമിച്ചതിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റിനു ശേഷം ധോനിയുടെ ഇന്നിങ്‌സ് നരേന്ദ്ര മോദിക്കൊപ്പം ആയിരിക്കുമെന്നും എന്നാല്‍ വിരമിച്ചതിനു ശേഷം മാത്രമേ ഇതേ സംബന്ധിച്ച് അദ്ദേഹം തുറന്നു പറച്ചില്‍ നടത്തൂ എന്നും സഞ്ജയ് പാസ്വാന്‍ വ്യക്തമാക്കി.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ശിച്ച പ്രമുഖരില്‍ എംഎസ് ധോണിയും ഉള്‍പ്പെട്ടിരുന്നു. സഞ്ജയ് പാസ്വാന്റെ പരാമര്‍ശത്തില്‍ ധോനിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

SHARE