ഇനിയാരും മുതിരരുത് ഈ സാഹസത്തിന്; വിക്കറ്റിന് പിന്നില്‍ വീണ്ടും ധോണി മാജിക്

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ഇലക്ട്രിക് കീപ്പിങ് മികവ് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. സ്റ്റംപിങിലും റണ്‍ഔട്ടിലും ക്യാപ്റ്റന്റെ അതിവേഗ നീക്കങ്ങള്‍ എതിര്‍ ടീമിനെ എപ്പോഴും ഭയപ്പെടുത്താറുണ്ട്.

ന്യൂസിലാന്റിനെതിരായ നാലാം ഏകദിനത്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കിയത് അത്തരമൊരു റിഫ്‌ലക്‌സിലൂടെയായിരുന്നു. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ റണ്‍ഔട്ടിന്റെ പകിട്ട് മാറും മുമ്പിതാ മറ്റൊരു കീപ്പിങ് മികവ്.

ഇത്തവണ ഇരയായത് കിവീസ് താരം ടിം സൗത്തി. അമിത് മിശ്രയെ കയറിയടിക്കാനുള്ള ശ്രമം അല്‍പം പിഴച്ചു പന്ത് വിക്കറ്റിനു പിറകില്‍ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നിന്ന സൗത്തി കാല് പിന്നിലേക്ക് വലിക്കുതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ധോണി പണി തീര്‍ത്തു. കിടിലന്‍ സ്റ്റംപിങ്.

 

വിക്കറ്റിന് പിറകില്‍ താനാണെങ്കില്‍ ക്രീസ് വിട്ട് കയറി അടിക്കുക സാഹസമാണെന്ന ധോണിയുടെ പരസ്യമായ മുന്നറിയിപ്പ്.

111

111232