മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ മികച്ച സ്കോറിലേക്ക് ഇന്ത്യ അനായാസം കയറുന്നു. മൊഹാലി ഏകദിനത്തില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 286 എന്ന വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ കൂട്ടുകട്ടില്‍ ഇന്ത്യ അനായാസം കടക്കുന്നു.
രണ്ടാം വിക്കറ്റിലെ ധോനി- കോഹ്ലി കൂട്ടുകെട്ട് നൂറു കടന്നിട്ടുണ്ട്. 90 ബോളില്‍ 96 റണ്‍സമായി കോഹ്ലിയും 13 ബോളില്‍ 7 റണ്‍സമായി മനീഷ് പാണ്ഡെയുമാണ് നിലവില്‍ ക്രീസില്‍. വമ്പന്‍ കൂട്ടുകെട്ടിലേക്ക് നീങ്ങുന്ന ക്യാപറ്റന് വൈസ് ക്യപ്റ്റന്‍ സഖ്യം ആരാധകരുടെ മനം കവരുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഒന്‍പതു ഫോറുകളാണ് കോഹ്ലിയുടെ സംഭാവനയെങ്കില്‍ മൂന്നു സിക്സും ആറ് ഫോറുമാണ് ധോനിയുടെ ബാറ്റില്‍ നിന്നും പറന്നത്.
പതിമൂന്നു റണ്‍സെടുത്ത റോഹിത് ശര്‍മയുടേയും അഞ്ചു റണ്‍ നേടിയ രഹാനയേയും 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയേയുമാണ് നിലവില്‍ ഇന്ത്യക്ക് നഷ്ടമായത്.
പതിവില്‍ നിന്ന് വിപരീതമായിമ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റ് നഷ്ടമായത് ടീം സ്കോര്‍ 46 റണ്‍സില്‍ നില്‍ക്കെയാണ്. രണ്ടാം വിക്കറ്റില്‍ വില്യംസണും ലാതമും ചേര്‍ന്ന് കരകയറ്റുന്നതിനിടെ വില്യംസണെ യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്ലറും ലാതമും ടീമിനെ കരകയറ്റി.
ഒമ്പതാം വിക്കറ്റില്‍ മാറ്റ് ഹെന്റിയും ജയിംസ് നിഷമും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനെ മികച്ച റണ്‍സിലേക്ക് എത്തിച്ചത്.
84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ വാലറ്റത്തു കൂട്ടിച്ചേര്‍ത്തത്. ജയിംസ് നിഷം 57 റണ്‍സ് നേടി. ഹെന്റി 39 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കേദാര്‍ യാദവും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുംറ, മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.
Half century for #TeamIndia Captain @msdhoni @Paytm ODI Trophy #INDvNZ pic.twitter.com/G76ENyItEj
— BCCI (@BCCI) October 23, 2016
FIFTY! @imVkohli brings up his half century in Mohali @Paytm ODI Trophy #INDvNZ pic.twitter.com/U3d0hsZQy0
— BCCI (@BCCI) October 23, 2016