റാഞ്ചി: സ്റ്റമ്പിങ്ങില്‍ തന്നെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് തെളിയക്കുകയാണ് ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിങ് ധോണി. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തിലും ധോണിയുെട മനോഹര സറ്റമ്പില് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. റോസ് ടെയ്ലറെയാണ് ധോണി പിന്സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയിരിക്കുന്നത്. മത്സരത്തിന്റെ 45ാം ഓവറിലാണ് ധോണിയുടെ അല്‍ഭുത പുറത്താക്കല്‍. റണ്‍സിനായി ഓടിയ ടെയ്ലര്‍ക്കെതിരെ പന്ത് ഗ്ലൗസില്‍ ലഭിച്ചയുടന്‍ സ്റ്റംമ്പിന് എതിരായി തിരിഞ്ഞുനില്‍ക്കുകയായിരുന്ന ധോണി കൃത്യമായി ലക്ഷ്യത്തില്‍ കൊള്ളിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ പ്രതിഭ എത്രത്തോളമുണ്ടെന്ന് തെളിക്കുന്നതായിരുന്നു ആ പ്രകടനം. ന്യൂസിലന്‍ഡിന്റെ രണ്ട് ക്യാച്ചും ധോണി കൈപിടിയില്‍ ഒതുക്കിയിരുന്നു.
ആ കാഴ്ച കാണാം.
Watch the Mahi magic on loop #INDvNZ https://t.co/btMoJF0xC3
— BCCI (@BCCI) October 26, 2016