ഇന്‍ഡോര്‍: ഇന്ത്യ – ന്യൂസിലാന്റ് മൂന്നാം ടെസ്റ്റില്‍ വെറ്ററന്‍ താരം ഗൗതം ഗംഭീറിന് അവസരം ലഭിച്ചേക്കും. ബാറ്റിങിനിടെ ഓപണര്‍ ശിഖര്‍ ധവാന് ഇടങ്കയ്യിന്റെ പെരുവിരലില്‍ പരിക്കേറ്റതാണ് ഗംഭീറിന്റെ വഴി തുറക്കുന്നത്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഗംഭീര്‍, ഓപണര്‍ ലോകേഷ് രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് റിസര്‍വ് ആയി ടീമിലെത്തിയത്.
ധവാന് പകരം കര്‍ണാടക താരം കരുണ്‍ നായരെ ടീമിലെടുത്തിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ മികവാണ് പാതി മലയാളിയായ കരുണിന് തുണയായത്.