ധാരാവിയില്‍ കോവിഡ് കേസുകള്‍ അയിരം കടന്നു; മഹാരാഷ്ട്രയില്‍ റജിസ്റ്റര്‍ ചെയ്തത് 1.10 ലക്ഷം കേസുകള്‍

മുബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് കേസുകള്‍ ആയിരം കടന്നു. ഇന്ന് പുതിയ 26 പുതിയ കോവിഡ് -19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം എണ്ണം 1,353 ആയെവന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു

അതേസമയം ലോക്ക്ഡൗണ്‍ നാലിനായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ചുവന്ന ഇതര മേഖലകളിലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കായിക സമുച്ചയങ്ങള്‍, സ്റ്റേഡിയങ്ങള്‍, മറ്റ് പൊതു തുറസ്സായ സ്ഥലങ്ങള്‍ തുറക്കാന്‍ അനുവദിച്ചു. അതേസമയം കാണികളെയും മറ്റും പ്രവേശിപ്പിക്കാന്‍ പാടില്ല. ചുവന്ന ഇതര മേഖലകളില്‍ പകുതി ആളെ വെച്ച് ബസ് സര്‍വീസും അനുവദിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഇതേവരെ 1.10 ലക്ഷം കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 20,900 21,000 പേരെ മഹാരാഷ്ട്രയില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

SHARE