പൊലീസ് അസോസിയേഷനില്‍ രാഷ്ട്രീയാതിപ്രസരം; ഭാരവാഹികള്‍ക്ക് ഡി.ജി.പിയുടെ നോട്ടീസ്

കോഴിക്കോട്: പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയാതിപ്രസരം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഡി.ജി.പിയുടെ നോട്ടീസ്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളികളും രക്തസാക്ഷി മണ്ഡപവും വിവാദമായിരുന്നു.

പൊലീസ് അസോസിയേഷനില്‍ സി.പി.എം അനുകൂലമായി വലിയ ധ്രുവീകരണം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇത്തരത്തില്‍ യാതൊരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു. സമ്മേളനവുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE