പൊലീസ് തലപ്പത്ത് അഴിച്ചുപണി: മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവി

തിരുവന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനിനെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറങ്ങും.

നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.നിലവില്‍ ക്രൈംബ്രാഞ്ച് ഡിജിപിയാണ് മുഹമ്മദ് യാസിന്‍. അതേസമയം ക്രൈംബ്രാഞ്ച് മേധാവിയുടെ ഒഴിവില്‍ ഷേഖ് ദര്‍വേഷ് സാഹിബ് ചുമതലയേല്‍ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

SHARE