ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലോകായുക്തയ്ക്കുമതിരെയാണ് ജേക്കബ് തോമസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറി മുഖേനയാണ് പരാതി നല്‍കിയത്.

നിരന്തരമായി തനിക്കെതിരെ കോടതികളില്‍ നിന്നും പരാമര്‍ശമുണ്ടാകുന്നുവെന്നും അഴിമതിക്കാരും മറ്റു ചിലരും ഒത്തുകളിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവരുടെ പേരുകളിലും ലോകായുക്ത പയസ് സി തോമസിനെതിരെയും പരാതി നല്‍കിയുണ്ട്. പ്രധാനപ്പെട്ട കേസുകളെല്ലാം പരിഗണിച്ചത് ഈ ബെഞ്ചുകളാണ്. സുപ്രീകോടതി ചീഫ് ജസ്റ്റിസിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.