വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്‍ണയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത ജനങ്ങള്‍ നിങ്ങളെ പടിക്കു പുറത്തു നിര്‍ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്‍ തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്‍ തയ്യാറാവണം. ഞാന്‍ പോലും ഒരിക്കല്‍ ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്‍ ബോംബെ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പക്ഷേ അന്നു ഞങ്ങള്‍ പരാജയപ്പെട്ടു. എന്തെന്നാല്‍ ജനങ്ങളാണ് തോല്‍പിച്ചതെന്ന് അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു-ഫഡ്‌നാവിസ് വ്യക്തമാക്കുന്നു.