ശബരിമല വിധി: റിവ്യൂഹര്‍ജി സാധ്യത തേടുമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രിംകോടതി വിധിയില്‍ റിവ്യൂഹര്‍ജിയുടേതടക്കം സാധ്യതകള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അമ്പലത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസികളായ സ്ത്രീകള്‍ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ. വിശ്വാസികളായ തന്റെ വീട്ടിലെ സ്ത്രീകള്‍ നാളെ ക്ഷേത്രത്തിലേക്ക് പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലില്‍ 100 ഹെക്ടര്‍ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായി അദ്ദേഹം പറഞ്ഞു.

SHARE