നിയമന അട്ടിമറി; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും നിയമനമില്ലെന്ന പരാതികള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് സിപിഎം മുഖപത്രം ദേശാഭിമാനി. മുഖപ്രസംഗത്തിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെ പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. വ്യക്തിഗത പരാതികള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെയും ദേശാഭിമാനി പരിഹസിക്കുന്നു.അതേസമയം, വിവാദമായ കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും സംബന്ധിച്ച് ലേഖനത്തില്‍ പരാമര്‍ശമില്ല.

പിഎസ്സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ആയിരക്കണക്കിനാളുകള്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാരിലെ പല തസ്തികകളിലും പിന്‍വാതില്‍ നിയമനം നടക്കുന്ന കാര്യം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ നടത്തി കുപ്രചരണം ഫലിക്കാതെ വന്നപ്പോള്‍ ചില മാധ്യമങ്ങള്‍ ചമച്ചെടുത്ത ആരോപണമാണ് പിഎസ്.സി നിയമന വിവാദമെന്നാണ് ദേശാഭിമാനിയുടെ വാദം. സിവില്‍ പൊലീസ് ഓഫീസറുടെ പിഎസ്.സി ലിസ്റ്റില്‍ ചിലര്‍ ക്രമക്കേട് കാട്ടിയതിനാല്‍ ആ ലിസ്റ്റ് മരവിപ്പിച്ചിരുന്നുവെന്നും എന്നാല്‍ മരവിപ്പിച്ച കാലത്തേക്കും ചേര്‍ത്ത് ഇപ്പോള്‍ നടക്കുന്നുണ്ടെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

SHARE