പകര്‍ച്ചപനി: ഡെങ്കിയില്‍ ഒരുമരണം 26പേര്‍ കൂടി രോഗഭീതിയില്‍

 

കോഴിക്കോട്: ജില്ലയില്‍ വീണ്ടും പകര്‍ച്ചപനി മരണം. ഡെങ്കിപനിയെ തുടര്‍ന്ന് ചെറുവാടി സ്വദേശി ഏഴുവയസുകാരന്‍ ജെറാഡ് ആണ് മരിച്ചത്. 2952പേരാണ് പകര്‍ച്ചപനിയെ തുടര്‍ന്ന് ഇന്നലെ ജില്ലയിലെ വിവിധ ആസ്പത്രിയില്‍ ചികിത്സതേടിയത്. 36പേരെ കിടിത്തിചികിത്സക്ക് വിധേയമാക്കി. ഡെങ്കിപനി ബാധിച്ച് 26പേരെ ഇന്നലെയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. 83പേര്‍ക്ക് രോഗം സംശയിക്കുന്നു. നരിക്കുനി, കാക്കൂര്‍(4), കുളത്തൂര്‍(2), തലക്കുളത്തൂര്‍(4), കക്കോടി(3), എരിവള്ളൂര്‍(5), അത്തോളി(4), പുതിയങ്ങാടി, ബീച്ച്‌റോഡ്, എടക്കര എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഡെങ്കിപനി സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് എലിപ്പനിയുടെ രോഗലക്ഷണങ്ങളും കണ്ടെത്തി. തലക്കുളത്തൂര്‍ സ്വദേശിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇയാളെ വിദഗ്ധ ചികിത്സക്കായി അഡ്മിറ്റ് ചെയ്തു.
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് മൂന്ന് പേരും മലേറിയ ബാധയെ തുടര്‍ന്ന് രണ്ട് പേരും എച്ച്1 എന്‍1 രണ്ട് പേരും ചികിത്സതേടി. അഴിയൂര്‍, ഓമശ്ശേരി, മംഗള്‍പടി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് മലേറിയ പിടിപെട്ടത്.

SHARE