കോവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഈ മാസം മാത്രം മുപ്പത്തിനാല് പേര്‍ക്ക് ഡെങ്കി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 152 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. സംസ്ഥാനത്തെ കോവിഡ് ഭീതിക്കിടെയാണ് ഡെങ്കിപ്പനി കൂടി വ്യാപിക്കുന്നത്. ഇത് സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നു.

മൂന്നര മാസത്തിനിടെ എഴുനൂറ്റി എഴുപത്തി ഒമ്പത് പേര്‍ ഡെങ്കി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്താകെ ഏപ്രില്‍ ഒന്ന് മുതല്‍ 18 വരെ 34 ഡെങ്കിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് 152 പേരാണ്. 42232 പേര്‍ക്ക് പനി ബാധിച്ചു.

ജനുവരി മുതല്‍ ഏപ്രില്‍ 18 വരെ 779 ഡെങ്കിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടക്കിടെയുള്ള വേനല്‍മഴയും ഡെങ്കിപ്പനി കൂടാനിടയാക്കുന്നുണ്ട്. കൃത്യമായ കൊതുക് നിവാരണപ്രവര്‍ത്തനത്തിലൂടെ മാത്രമേ ഡെങ്കിയെ തടയാനാകൂവെന്നും കൊതുകുവളരാന്‍ സാധ്യതയുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

SHARE