കോവിഡിന് പിന്നാലെ കണ്ണൂരിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും

കോവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

നാല് മാസത്തിനിടെ ജില്ലയില്‍ 153 പേര്‍ക്കാണ് ഡെങ്കിപ്പനി സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 35 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. മലയോര മേഖലയായ അയ്യങ്കുന്ന്, നടുവില്‍, ആലക്കോട്, അങ്ങാടിക്കടവ്, പെരിങ്ങോം, പായം പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. കഴിഞ്ഞ മാസം ജില്ലയില്‍ പത്തിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാല് മാസത്തിനിടെ നാല്‍പ്പത് പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

SHARE