കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് ബെഗളരൂവിലെ എസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എംപ്ലോയ്‌മെന്റിന്റെ പഠനം. 2016 നവംബര്‍ 8 ന് നടപ്പിലാക്കിയ 1000,500 നോട്ടു അസാധുവാക്കലിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും പഠനം വിലയിരുത്തുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തൊഴിലില്ലായ്മയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. എന്നാല്‍ അസംഘടിത മേഖലയിലുളളവര്‍ക്കാണ് കൂടുതലായും തൊഴില്‍ നഷ്ടമായത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനനുസരിച്ചുളള ജോലി ലഭിക്കാത്തതിനാല്‍ തൊഴില്‍ രഹിതരായവരും അധികമാണ്. നിരവധി തൊഴില്‍ അവസരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് പറയപ്പെടുമ്പോളും വര്‍ധിക്കുന്ന തൊഴിലില്ലായ്മ വലിയ ഭീഷണിയാണ് മുന്നോട്ട് വെക്കുന്നത്.