നോട്ടു അസാധു: എസ്.ബി.ടി യില്‍ എത്തിയത് ലക്ഷങ്ങളുടെ കള്ളനോട്ട്

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിച്ചതില്‍ 8.94 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്.