നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ നക്കിത്തുടച്ചു: ഐ.എം.എഫ്

വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പോള്‍ എ കാഷിന്‍ വ്യക്തമാക്കി. നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തീക വളര്‍ച്ച കുറയ്ക്കുമെന്ന ഐ.എം.എഫ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം നടപ്പില്‍ വന്നതോടെ വിപണിയില്‍ നിന്നും പണം സാവധാനം അപ്രത്യക്ഷമായി. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഉപഭോഗ മേഖലയെ കാര്യമായി ബാധിച്ചു- കാഷിന്‍ കൂട്ടിച്ചേര്‍ത്തു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ചനിരക്ക് 6.6 ശതമാനം മാത്രമായിരിക്കുമെന്നായിരുന്നു ഐ.എം.എഫ് റിപ്പോര്‍ട്ട്. 7.6 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

SHARE