കുടിയേറ്റ പ്രതിസന്ധിയെ മാധ്യമങ്ങള്‍ നന്നായി മൂടിവെച്ചു; രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു

ന്യൂഡല്‍ഹി: രാജ്യം നാലാം ഘട്ട് ലോക്ക്ഡൗണിലേക്ക് കടക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികളും ദരിദ്രരും അനുഭവിക്കു്ന്ന പ്രശ്‌നങ്ങള്‍ രൂക്ഷമായ അവസ്ഥയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുമായി രാഹുല്‍ സംവദിക്കുന്നത്. ലൈവില്‍ റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് രാഹുല്‍ ഉത്തരം നല്‍കും. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ വാര്‍ത്തസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

”വാര്‍ത്താ സമ്മേളനത്തില്‍ കുടിയേറ്റ പ്രതിസന്ധിയെ മൂടിവെച്ച മാധ്യമങ്ങള്‍ക്കെതരി രാഹുല്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ ഒരു നല്ല ജോലി ചെയ്തു, അവര്‍ കുടിയേറ്റ പ്രതിസന്ധിയെ നന്നായി മൂടി,” രാഹുല്‍ ഗാന്ധി പറഞ്ഞു.

വീടണയാന്‍ ശ്രമിക്കുന്ന രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ അപകടങ്ങളില്‍പെട്ടു മരിക്കുന്ന സംഭവങ്ങളിലും രാഹുല്‍ ദുഃഖം പങ്കുവെച്ചു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുംല പാക്കേജിനെതിരേയും രാഹുല്‍ പ്രതികരിച്ചു. പാവങ്ങള്‍ക്ക് വായ്പ ആവശ്യമില്ല. അവര്‍ക്ക് ഇനിയം കടംതാങ്ങാനാവില്ല. അവര്‍ക്ക് പണമാണ് ആവശ്യമായുള്ളത്. അവര്‍ക്ക് പണം നല്‍കുക, ”രാഹുല്‍ ഗാന്ധി പറഞ്ഞു.
സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പുന പരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നമ്മുടെ ആളുകള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. ഇത് ഒരു രാഷ്ട്രീയ പ്രസ്താവനയല്ല. തയ്യാറാക്കിയ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പണം ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തിക്കണം,’ രാഹുല്‍ പറഞ്ഞു.

ദുര്‍ബലരും ദരിദ്രരുമായ ആളുകളെ മനസ്സില്‍ വെച്ചുകൊണ്ടായിരിക്കണം ലോക്ക്ഡൗണ്‍ നീട്ടേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ലോക്ക്ഡൗണ്‍ ക്രമേണ, ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കണം. ഇത് നമ്മുടെ പാവപ്പെട്ട ജനങ്ങളെ മനസ്സില്‍ വെച്ചുകൊണ്ട് നടത്തേണ്ട ഒരു പ്രക്രിയയാണ്. ഈ ആളുകള്‍ കഷ്ടപ്പെടരുത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇപ്പോള്‍ മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്ന സമയമല്ല. നമുക്ക് ഒരുമിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. റോഡുകളിലെ ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ സഹായം ആവശ്യമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അധികാരത്തിലുള്ളത് ബിജെപിയാണ്. അതിനാല്‍ അത് അവരുടെ ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍ നാമെല്ലാവരും ഒരുമിച്ച് ഈ പ്രശ്നത്തെ അഭിമുഖീകരിക്കണം, ”രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.