ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സര്‍ക്കാര്‍ ഏറ്റെടുക്കണം; അമ്പാസഡര്‍ കാറുകളുടെ സംഗമം നാളെ

അമ്പാസഡര്‍ കാര്‍ ഫാന്‍ കേരള സംഘടിപ്പിക്കുന്ന അമ്പാസഡര്‍ റോയല്‍ മീറ്റ് അപ്പ് അമ്പാസഡര്‍ കാറുകളുടെ സംഗമം നാളെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. ഉച്ച ഒരു മണിക്ക് തുടങ്ങുന്ന കാറുകളുടെ സംഗമം 4 മണി വരെ നീണ്ടു നില്‍ക്കും. ഇന്നും അമ്പാസഡര്‍ കാറുകള്‍ ഉപയോഗിക്കുന്നവരുണ്ട് എന്ന് സന്ദേശവുമായാണ് പരിപാടി.

1958 ലാണ് അമ്പാഡസര്‍ കാര്‍ നിരത്തിലിറക്കിയത്. 2014 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വാഹന നിര്‍മാണ കമ്പനി അടച്ചൂപൂട്ടുന്നത്‌വരെ വിവിധ വര്‍ഷങ്ങളില്‍ ഇറക്കിയ കാറുകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കാര്‍ വിപണിയില്‍ ലഭിക്കുന്നതിനു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വദേശി വാഹനം എന്ന പരിവേഷം നല്‍കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. സംഗമം ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്യും.

SHARE