നിങ്ങള്‍ ബക്കറ്റ് ചിക്കന്‍ വിഭവം പരീക്ഷിച്ചവരായിരിക്കാം; എന്നാല്‍ ബക്കറ്റിനകത്ത് ഒട്ടകപ്പക്ഷിയെ പുകച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം


ബക്കറ്റ് ചിക്കന്‍ വിഭവമുണ്ടാക്കുന്നത് പരീക്ഷിച്ചവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ ബക്കറ്റിനകത്ത് ചിക്കനു പകരം ഒട്ടകപ്പക്ഷിയെ വേവിച്ചെടുത്താലോ? അത്തരം ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി, പക്ഷികളില്‍ വെച്ചേറ്റവും വേഗമുള്ള ഓട്ടക്കാരന്‍ എന്നിങ്ങനെയെല്ലാം വിശേഷണങ്ങളുള്ള ഒട്ടകപ്പക്ഷിയെ കൂളായി പുകച്ചെടുക്കുന്ന കാഴ്ച കാണാം.

വൃത്തിയാക്കി വച്ചിരിക്കുന്ന ഒട്ടകപക്ഷിക്കുള്ളില്‍ മസാലകള്‍ നിറച്ച് പുറത്തു പോകാതെ തുന്നി ചേര്‍ത്താണ് പൊള്ളിച്ചെടുക്കാന്‍ ഒരുക്കുന്നത്. തയാറാക്കി വച്ചിരിക്കുന്ന കുഴിയിലേക്ക് ഇലകള്‍ നിരത്തി അതിന്റെ മുകളില്‍ ഓട്ടകപക്ഷിയെ ഇറക്കി വയ്ക്കും. നാലുപേര്‍ ചേര്‍ന്നാണ് മസാല നിറച്ച ഓട്ടകപക്ഷിയെ പൊക്കിയെടുത്തു കൊണ്ടുവരുന്നത്. ഇത് തകരം കൊണ്ടുള്ള വലിയൊരു ടാങ്ക് കൊണ്ട് മൂടി ചുറ്റിലും തീകത്തിച്ച് ഇറച്ചി വേവിച്ച് എടുക്കും.

ഓട്ടകപക്ഷിയുടെ ഇറച്ചി കഴിക്കാന്‍ എങ്ങനെയുണ്ട് എന്ന് ചോദിച്ച് നിരവധി കമന്റുകളും വിഡിയോയ്ക്കു താഴെയുണ്ട്. കഴിച്ചവരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല, ചിലര്‍ വളരെ രുചികരമാണെന്നും കുറിക്കുന്നു. ചിക്കന്‍ രുചി പോലെ തന്നെയെന്നു മറ്റു ചിലര്‍. വേണ്ട രീതിയില്‍ വേവിച്ചിട്ടുണ്ടോ എന്നാണ് ചിലരുടെ സംശയം. ചിക്കന്‍ ഇതുപോലെ പാകപ്പെടുത്തിയാല്‍ രുചികരമായിരിക്കും. പക്ഷേ ഒട്ടകപക്ഷി ഈ രീതിയില്‍ ചെറിയ തീയില്‍ 24 മണിക്കൂര്‍ എങ്കിലും വേവിച്ചെടുത്തെങ്കില്‍ മാത്രമേ കൃത്യമായി വെന്തു കിട്ടുകയുള്ളെന്നും അഭിപ്രായമുണ്ട്. എന്തായാലും ഭക്ഷണപ്രിയര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമാണ് ഈ വിഡിയോ.

SHARE