മദ്യപിച്ച് വണ്ടിയോടിച്ചു; വലിയ പിഴയടച്ചതിന് പിന്നാലെ പൊലീസിന് മുന്നില്‍ ബൈക്കിന് തീയിട്ട് യുവാവ്

മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല.

രേഖകള്‍ ഇല്ലാത്തതിന് 15000 രൂപയും ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയും അടക്കം 16000 രൂപയാണ് ചുമത്തിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്.