ഡല്‍ഹി കലാപം; ഫേസ്ബുക്കില്‍ വിദ്വേഷപ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: ഡല്‍ഹി കലാപത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. നിരന്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ശ്രീജിത് ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

SHARE