ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ പാതിരാത്രിയാണ് ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ അനുമതി നല്‍കിയത്.
ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
തലസ്ഥാന നഗരിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പൊലീസിന് പ്രത്യേക അധികാരം നല്‍കികൊണ്ട് ഗവര്‍ണറുടെ ഉത്തരവ്. ദേശീയ സുരക്ഷാ നിയമ പ്രകാരം ദേശീയ സുരക്ഷയ്ക്കും ക്രമസമാധനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടാല്‍ കുറ്റമൊന്നും ചുമത്താതെ വ്യക്തിയെ മാസങ്ങളോളം തടങ്കലില്‍ വെക്കാന്‍ സാധിക്കും.