ന്യൂഡല്‍ഹി: പാകിസ്താനിനെ ലാഹോറില്‍ വെച്ച് . ഡല്‍ഹി ഹസ്റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിരായ സൈദ് ആസിഫ് അലി നിസാമി മരുമകന്‍ നിസാം അലി നിലാമി എന്നിവര്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
മാര്‍ച്ച് 8ന് പാക്കിസ്താനിലേക്ക് പോയ ഇവരെ 15ന് ലാഹോറില്‍ വച്ചാണ് കണാതായതായത്. ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇരുവരേയും പാകിസ്താന്‍ തടഞ്ഞുവച്ചുവെന്ന വാര്‍ത്തയും പരന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയവും മന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ ഇടപെടുകയായിരുന്നു. സിന്ധ് പ്രവശ്യയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.
കറാച്ചിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനായാണ് പാകിസ്താനിലേക്ക് പോയതെന്ന് പുരോഹിതര്‍ പറഞ്ഞു. ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഇരുവരേയും തടഞ്ഞുവച്ചുവെന്ന പാക് മാധ്യമ വാര്‍ത്തകള്‍ ഇരുവരും തള്ളിക്കളഞ്ഞു. 90 വയസുള്ള എന്റെ അമ്മായിയെ കാണുന്നതിനായാണ് അവിടെ പോയതെന്നും 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്ദര്‍ശനമെന്നും അവര്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപടലിന് ഇരുവരും നന്ദി അറിയിക്കുകയുമുണ്ടായി.
Delhi: The two Hazrat Nizamuddin clerics who had gone missing in Pakistan, return to India pic.twitter.com/Yf4teR2k73
— ANI (@ANI_news) March 20, 2017
പുരോഹിതന്മാരുമായി സംസാരിച്ചതായും ഇരുവരും സുരക്ഷിതരാണെന്നും നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. വിഷയം പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇരുവരും ഇന്ത്യയിലേക്ക് ഉടന്‍ മടങ്ങുന്നതായും തുടര്‍ന്ന് മന്ത്രി സുഷമ വ്യക്തമാക്കി.
I just spoke to Syed Nazim Ali Nizami in Karachi. He told me that they are safe and will be back in Delhi tomorrow. #Nizamuddin
— Sushma Swaraj (@SushmaSwaraj) March 19, 2017