ഡല്‍ഹി കലാപം; കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലില്‍

ഡല്‍ഹിയില്‍ കലാപത്തിനിടെ കാണാതായ ആളുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഭോജ്പുരയിലുടെ കടന്നു പോകുന്ന അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൈ മാത്രമാണ് പുറത്തുള്ളത്. ശരീരഭാഗം മുഴുവനായി അഴുക്കില്‍ പുതഞ്ഞ അവസ്ഥയിലാണ്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ഫോട്ടോ കടപ്പാട്: മീഡിയ വണ്‍

കൂടെ ഉണ്ടായിരുന്ന ആളെ കാണാനില്ലെന്ന് പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയത്. സംഘര്‍ഷത്തിനിടെ ഓടി രക്ഷപ്പെടുന്നതിനിടെ അഴുക്കുചാലില്‍ വീണുപോയതാണെന്നാണ് കരുതുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം പതിനെട്ടായി. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

SHARE