ഡല്‍ഹി കലാപം ആസൂത്രിതം ആര്‍.എസ്.എസ് -പൊലീസ് കൂട്ടുകെട്ടിനെതിരെ യൂത്ത്‌ലീഗ്

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡല്‍ഹി ജനതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഘപരിവാര്‍ -പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുസ് ലിം യൂത്ത്‌ലീഗ് കോഴിക്കോട് പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച (പഴയ കോര്‍പറേഷന്‍ ഓഫീസ് മുന്‍വശം) പ്രതിഷേധ പ്രകടനം ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.
പ്രതിഷേധ പ്രകടനത്തിന് മുസ് ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി ആഷിഖ് ചെലവൂര്‍, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, കെ.എം.എ റഷീദ്, എ. സിജിത്ത് ഖാന്‍, എസ്.വി മുഹമ്മദ് ഷൗലീക്ക്, ഷഫീഖ് അരക്കിണര്‍, ടി.പി.എം ജിഷാന്‍ നേതൃത്വം നല്‍കി.